Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship

വിദേശ കപ്പല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊ​​ച്ചി: ക​​പ്പ​​ല്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ള കു​​ടി​​ശി​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ര്‍ക്ക​​ത്തെ​​ത്തു​​ട​​ര്‍ന്ന് വി​​ദേ​​ശ ക​​പ്പ​​ല്‍ അ​​റ​​സ്റ്റ് ചെ​​യ്യാ​​നു​​ള്ള ഉ​​ത്ത​​ര​​വ് ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി. അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട ക​​പ്പ​​ലി​​ന്‍റെ​​യും ബാ​​ധ്യ​​ത വ​​രു​​ത്തി​​യ ക​​പ്പ​​ലി​​ന്‍റെ​​യും ഉ​​ട​​മ​​സ്ഥ​​ര്‍ ഒ​​ന്ന​​ല്ലാ​​ത്ത​​തി​​നാ​​ല്‍ സ​​ഹോ​​ദ​​ര ക​​പ്പ​​ല്‍ (സി​​സ്റ്റ​​ര്‍ വെ​​സ​​ല്‍) എ​​ന്ന നി​​ല​​യി​​ല്‍ ക​​ണ​​ക്കാ​​ക്കി ത​​ട​​ഞ്ഞു​​വ​​യ്ക്കാ​​നാ​​വി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് അ​​റ​​സ്റ്റ് ഉ​​ത്ത​​ര​​വ് ജ​​സ്റ്റീ​​സ് എം.​​എ. അ​​ബ്ദു​​ള്‍ ഹ​​ക്കീം റ​​ദ്ദാ​​ക്കി​​യ​​ത്.

മൂ​​ന്നു ക​​പ്പ​​ലു​​ക​​ളി​​ലേ​​ക്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കി​​യ​​തി​​ലൂ​​ടെ ല​​ഭി​​ക്കാ​​നു​​ള്ള 94.44 ല​​ക്ഷ​​ത്തോ​​ളം രൂ​​പ ഈ​​ടാ​​ക്കാ​​നാ​​യി ചെ​​ന്നൈ കേ​​ന്ദ്ര​​മാ​​യ ലൈ​​റ്റ് ഹൗ​​സ് മ​​റൈ​​ന്‍ സ​​ര്‍വീ​​സ് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് അ​​ട​​ക്ക​​മു​​ള​​ള​​വ​​ര്‍ സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി​​യി​​ല്‍ 2024 മേ​​യി​​ലാ​​ണ് ന്യു​​സി​​ല​​ഡി​​ലെ കു​​ക്ക് ഐ​​ല​​ന്‍ഡി​​ന്‍റെ പ​​താ​​ക വ​​ഹി​​ക്കു​​ന്ന എം.​​ടി ഓ​​ഷ്യ​​ന്‍ ഫേ ​​എ​​ന്ന ക​​പ്പ​​ല്‍ അ​​റ​​സ്റ്റ് ചെ​​യ്യാ​​നു​​ള്ള ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്.

എ​​ന്നാ​​ല്‍, ക​​പ്പ​​ലു​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം വ്യ​​ത്യ​​സ്ഥ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി യു​​എ​​ഇ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന വ​​ണ്‍ മൂ​​ണ്‍ മ​​റൈ​​ന്‍ സ​​ര്‍വീ​​സ​​സ് അ​​ട​​ക്കം ന​​ല്‍കി​​യ ഉ​​പ​​ഹ​​ര്‍ജി​​യി​​ലാ​​ണ് അ​​റ​​സ്റ്റ് ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​യ​​ത്. ക​​പ്പ​​ല്‍ വി​​ട്ടു ന​​ല്‍കാ​​നാ​​യി നേ​​ര​​ത്തെ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ കെ​​ട്ടി​​വെ​​ച്ച 1.03 കോ​​ടി രൂ​​പ തു​​ക പ​​ലി​​ശ സ​​ഹി​​തം ഉ​​പ​​ഹ​​ര്‍ജി​​ക്കാ​​ര്‍ക്ക് ന​​ല്‍കാ​​ന്‍ കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു. തു​​ട​​ര്‍ന്ന് അ​​ഡ്മി​​റാ​​ലി​​റ്റി സ്യൂ​​ട്ടും കോ​​ട​​തി ത​​ള്ളി.

Latest News

Corehub Up